ഒമാനില്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി; പ്രവാസികള്‍ പിടിയില്‍
ഒമാനിലെ അല്‍ ബുറൈമി ഗവര്‍ണറേറ്റില്‍ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും പ്രതികളായി പിടിക്കപ്പെട്ട രണ്ടുപേരും ഒരേ രാജ്യത്തെ പൗരന്മാരായ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു