മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് അധികാരത്തില്‍. കോണ്‍ഗ്രസിലെ സി കെ ബാലകൃഷ്ണനാണ് പുതിയ പ്രസിഡന്റ്. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതിനെതിരെ 10 വോട്ടുകള്‍ക്കാണ് സി കെ ബാലകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിലെ ഭരതനെയാണ് ബാലകൃഷ്ണന്‍ തോല്‍പ്പിച്ചത്. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ ഒമ്പതാം വാര്‍ഡിലെ മെമ്പറായിരുന്നു ബാലകൃഷ്ണന്‍. കേന്ദ്ര രഹസ്യാന്വേഷണ വകുപ്പില്‍ വയനാട് ജില്ലയുടെ ചുമതലയിലായിരിക്കെ ഡി വെ എസ് പി റാങ്കില്‍ റിട്ടയര്‍ ചെയ്തയാളാണ് ബാലകൃഷ്ണന്‍. രണ്ടരവര്‍ഷക്കാലം എല്‍.ഡി.എഫ് ഭരിച്ചിരുന്ന മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന എ.എം നജീബ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമാവുന്നത്. തുടര്‍ന്ന് മുട്ടില്‍ ടൗണില്‍ നടന്ന അനുമോദനയോഗം കെ.പി.സി.സി അംഗവും മുന്‍ എം.എല്‍എയുമായ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ റഷീദ്, വി എം മജീദ്, ടി ജെ ജോയി, ബിനുതോമസ്, നജീബ് കരണി, എം.ഒ ദേവസ്യ, ഉഷ തമ്പി, മിനി വാഴവറ്റ, സലാം നീലിക്കണ്ടി, പി സി അയ്യപ്പന്‍, കെ പത്മനാഭന്‍, സുന്ദര്‍രാജ് എടപ്പെട്ടി, എന്‍ ബി ഫൈസല്‍, മോഹനന്‍, ചന്ദ്രിക കൃഷ്ണന്‍, സീമ ജയരാജന്‍, ആയിഷ ബി, നദീറ, ബബിത രാജീവന്‍, ലത്തീഫ്, മുസ്തഫ, അഷ്റഫ് കുട്ടമംഗലം, കുഞ്ഞമ്മദ് പുതുക്കണ്ടി എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.