കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചു

0

കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിയ ഉംറ തീര്‍ത്ഥാടനം ഇന്ന് രാവിലെ ആറുമണി മുതൽ പുനരാരംഭിച്ചു. ഒരു ദിവസം ആറാ യിരം പേർക്കു മാത്രമാണ് ഉംറ നിർവ്വ ഹിക്കാൻ അനുമതി. രാവിലെ ആറു മണിക്ക്. മസ്‌ജിദുൽ ഹറമിലേക്ക് ആദ്യ സംഘത്തെ കടത്തി വിട്ടു. ഒരു സംഘത്തിന് മൂന്നു മണിക്കൂറാണ് ഉംറ നിർവ്വഹിക്കാ നുള്ള സമയം അനുവദി ച്ചിരിക്കുന്നത്.

ഒരു സംഘത്തിൽ ആയിര ത്തിൽ താഴെ തീർത്ഥാടകർ മാത്രമാണുള്ളത്. അതേസമയം ഹജ്ജ്-ഉംറ മന്ത്രാലയം ആവിഷ്‌ക്കരിച്ച ഇഅത് മർനാ എന്ന സ്മാ ർട്ട് ഫോൺ ആപ്പ്ളിക്കേഷനിലൂടെ ഇതുവരെ ഒരുലക്ഷത്തിലധികം ആളുകൾക്ക് ഉംറ നിർവ്വഹിക്കാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു.

എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വർക്ക് ഉംറ തീർത്ഥാടനം അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല.

Leave A Reply

Your email address will not be published.

error: Content is protected !!