അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍, പ്രൊമോട്ടര്‍ നിയമനം

0

ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥകള്‍ അപേക്ഷ ഓണ്‍ലൈനായി ജൂലൈ 31 നകം [email protected] എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. യോഗ്യത: സ്റ്റേറ്റ് അഗ്രകള്‍ച്ചറല്‍ യൂണിവേഴ്സിറ്റി/ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദവും ഏതെങ്കിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും. ഫോണ്‍ 9745317891.

ഫിഷറീസ് വകുപ്പില്‍ വൈത്തിരി, പനമരം, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലേക്കും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലേക്കും അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  തദ്ദേശീയരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 31 നകം മറളം്യറ@ഴാമശഹ.രീാ ലേക്ക് അപേക്ഷ സമര്‍പ്പിക്കാം. യോഗ്യത: ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ ഡിഗ്രി/ഡിഗ്രി സുവോളജി അല്ലെങ്കില്‍ ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.ഇ, അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും നാല് വര്‍ഷത്തില്‍ കുറയാത്ത അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവൃത്തി പരിചയവും. ഫോണ്‍ 9745317891.

Leave A Reply

Your email address will not be published.

error: Content is protected !!