പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും

0

ജില്ലയിലെ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. സമ്പര്‍ക്കത്തിലുള്ള കോവിഡ് വ്യാപനം ജില്ലയില്‍ കുറവാണെങ്കിലും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി ഒരുക്കിയിട്ടുളള കരുതല്‍ നടപടികളാണ് അവലോകനം ചെയ്തത്.
വിവിധ രാജ്യങ്ങളില്‍ നിന്നായി ജില്ലയില്‍ തിരിച്ചെത്തുന്ന പ്രവാസികളില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ സൗകര്യമുള്ളവരെ കണ്ടെത്തുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പണം നല്‍കാന്‍ സാമ്പത്തികശേഷിയുള്ളവര്‍ അതിന് തയ്യാറാകണമെന്നും യോഗം നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇതിലൂടെ കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പ് വരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!