25ന് ഹോട്ടലുകള്‍ അടച്ചിടും

0

25ന് ജില്ലയിലെ ഹോട്ടല്‍ അടച്ചിട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഹോട്ടല്‍-ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍, വയനാട് ടൂറിസം അസോസിയേഷന്‍,കേരള കാറ്ററിംഗ് അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം. വാര്‍ത്താ സമ്മേളനത്തില്‍ സാജന്‍ പൊരുന്നിക്കല്‍,അബ്ദുള്‍ ഗഫൂര്‍, അനീഷ് ബി നായര്‍, അലിബ്രാന്‍, സികെ ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
05:41