പ്ലാമൂല തച്ചറകൊല്ലി കോളനിക്കാര്‍ക്ക് തണല്‍ വീടുകള്‍

0

പ്രളയം മൂലം കിടപ്പാടം നഷ്ടപ്പെട്ട തൃശ്ശിലേരി പ്ലാമൂല തച്ചറ കൊല്ലി കോളനിയിലെ പതിനേഴ് കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കി. വീടുകളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും തൃശ്ശിലേരി താഴെ മുത്തുമാരിയില്‍ സംസ്ഥാന തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.


വടകര ആസ്ഥാനമായ സന്നദ്ധ സംഘടന തണലും സര്‍ക്കാരും കൈകോര്‍ത്താണ് ആദിവാസി കുടുംബങ്ങളെ ദുരിതത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത്.ഒന്നര ഏക്കറിലാണ് ഭവന സമുച്ചയം ഒരുക്കിയത്.വീടൊന്നിന് ആറു ലക്ഷം രൂപ വിനിയോഗിച്ചു.തണലാണ് സ്ഥലം നല്‍കിയത്. ഭവന നിര്‍മ്മാണം സര്‍ക്കാരും തണലും കൂടിയാണ് പൂര്‍ത്തിയാക്കിയത്. 430 സ്‌ക്വയര്‍ ഫീറ്റുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറിയും ,ഹാള്‍ ,വരാന്ത ,അടുക്കള ,ബാത്ത്‌റൂം എന്നിവ അടങ്ങുന്നതാണ്. ചടങ്ങില്‍ എം എല്‍ എ ഒ .ആര്‍ .കേള അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള ,മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ.ഷാജു ,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി ,തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ ,തിരുനെല്ലി ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് മെമ്പര്‍ ശ്രീജറെജി ,തൃശ്ശിലേരി സി പി എം ലോക്കല്‍ സെക്രട്ടറി എം മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!