ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് കലാവിരുന്ന്
അവശ കലാകാരന്മാരെ സഹായിക്കാന്‍. സിനിമാക്കാരുടെ കൂട്ടായ്മയും, ആരവം 2020 സംഘാടകസമിതി ഒന്നിക്കുന്നു. ഇന്ന് 7 30 ന്. വെള്ളമുണ്ട ഹൈസ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍.കലാവിരുന്ന് നടക്കും.
പ്രമുഖ കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഇന്ന് പ്രവേശനം സൗജന്യമായിരിക്കും.കലാവിരുന്നിന് ശേഷം കേരളത്തിലെ പ്രമുഖ ടീമുകള്‍ ആയ ബെയ്‌സ് പെരുമ്പാവൂരും, ജവഹര്‍ ഷൊര്‍ണ്ണൂര്‍ തമ്മില്‍ എറ്റുമുട്ടും. വാശിയേറിയ മത്സരവും കലാവിരുന്നും ആസ്വദിക്കാന്‍ ഇന്ന് വെള്ളമുണ്ട യിലേക്ക് ആരാധകര്‍ ഒഴുകിയെത്തും എന്ന പ്രതീക്ഷയിലാണ് സംഘാടകസമിതി..