ഭരണഘടന സംരക്ഷണ റാലി നടത്തി.
ദേശീയ പൗരത്വ ഭേദഗതി ബില്ലും,എന്‍.ആര്‍.സിയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ റാലി നടത്തി.മക്കിയാട് നിന്ന് ആരംഭിച്ച് കോറോത്ത് സമാപിച്ച റാലിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,വ്യാപാരികള്‍ തുടങ്ങിയ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു അധ്യക്ഷത വഹിച്ചു.സജില്‍ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി.വേണു
മുള്ളോട്ട്,എസ്.എം.പ്രമോദ്,സി.എംമാധവന്‍,ടി.മൊയ്തു,പി.കേശവന്‍,കേളോത്ത് അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാന്‍സിസ്,വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി.സലിം,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മൈമൂനത്ത്,മെമ്പര്‍മാരായ മുസ്തഫ,അസ്ഹര്‍ അലി,സിന്ധു ഹരികുമാര്‍,സുനിത ദിലീപ്,ഉഷ അനില്‍,ശ്രീജ രാജേഷ്,ആന്‍സി ജോയി,മുന്‍ പ്രസിഡന്റ്മാരായ പി.പി.മൊയ്തിന്‍,പടയന്‍ അബ്ദുള്ള,വി.കെ.രണദേവന്‍,മത്തായി ഐസക്,എ.കെ.ശങ്കരന്‍ എന്നവര്‍ നേതൃത്വം നല്‍കി.