പുല്‍പ്പള്ളി മുരിക്കന്‍ മാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീ സീതാദേവി ലവകുശ ക്ഷേത്രത്തില്‍ വിജയദശമി ദിനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാരംഭത്തിനും വാഹനപൂജക്കും വന്‍ ഭക്തജനപ്രവാഹം. രാവിലെ 8 മണി മുതല്‍ ആരംഭിച്ച വിദ്യാരംഭത്തിന് മാധവന്‍ എമ്പ്രാന്തിരി ,ശശിധരന്‍ നമ്പൂതിരി ,വിഷ്ണു എമ്പ്രാന്തിരി എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് ഗാനാര്‍ച്ചനയും അന്നദാനവും നടന്നു.വിദ്യാരംഭവിജയദശമി ചടങ്ങുകള്‍ക്ക് ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ വിജേഷ്, വിക്രമന്‍ എസ് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വേലിയമ്പം കോട്ട മഹാദേവ ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഷിജു മാസ്റ്റര്‍ ആദ്യാക്ഷരം കുറിച്ചു.ഇരുപ്പൂട് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് രാവിലെ 8 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമവും, ഗ്രന്ഥപൂജ, വിദ്യാരംഭം, വാഹന പൂജ, അന്നദാനവും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.