സാരി പ്രദര്‍ശനവും ഓര്‍ഡര്‍ കോണ്‍ഫറന്‍സും

0

വയനാട്ടില്‍ ആദ്യമായി വന്‍കിട കമ്പനികളുടെ സാരി പ്രദര്‍ശനവും ഓര്‍ഡര്‍ കോണ്‍ഫറന്‍സും സംഘടിപ്പിച്ചു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം കൊട്ടാരം ഹെയ്റ്റ്സില്‍ രണ്ടാം നിലയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.വളര്‍ന്നു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ബിസിനസിന്റെയും ഓണ്‍ലൈന്‍ ബോട്ടിക്കിന്റെയും ഡ്രോപ് സെല്ലിംഗിന്റെയും സാധ്യതകളും അവസരങ്ങളും സാധാരണക്കാരിലെ ത്തിക്കുന്നതിന് സംരംഭകരായ ടിക്‌സ് ആണ് പ്രദര്‍ശനവും ഓര്‍ഡര്‍ കോണ്‍ഫറന്‍സും സംഘടിപ്പിച്ചിട്ടുള്ളത് .പ്രവേശനം സൗജന്യമാണ്.സാരി വിപണിയില്‍ വീട്ടമ്മമാര്‍ക്കുള്ള തൊഴില്‍ സാധ്യതകളും പരിചയപ്പെടുത്തും. ഏറ്റവും പുതിയ ഡിസൈന്‍ ട്രെന്‍ഡുകളും മാച്ചിംഗ് ഗാര്‍മെന്റ്‌സും പ്രദര്‍ശത്തിന് ഒരുക്കിയിട്ടുണ്ടെന്ന് നേതൃത്വം നല്‍കുന്ന വനിതാ സംരംഭകയായ സിനി ജോസ് പറഞ്ഞു. Tics For Resellers എന്ന ഫേസ്ബുക്ക് പേജ് വഴി പരിപാടിക്ക് രജിസ്റ്റര്‍ ചെയ്യാം.

Leave A Reply

Your email address will not be published.

error: Content is protected !!