പ്ലസ് വണ്‍ അലോട്ട്‌മെന്റില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആദിവാസി സംഘടനകള്‍. ഒന്നും രണ്ടും അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിച്ചിട്ടില്ല.സംസ്ഥാന തലത്തില്‍ 80471 സീറ്റുകള്‍ സപ്ലിമെന്റെറി അലോട്ട്‌മെന്റിനായി മാറ്റി വെച്ചിട്ടുണ്ടെങ്കിലും വയനാട് ജില്ലക്കായി നീക്കിവച്ച സീറ്റുകള്‍ 2237 ഉം അതില്‍ ആദിവാസി വിഭാഗത്തിന് 175 എണ്ണം മാത്രമാണ് ഇതില്‍ ഹ്യുമാനിറ്റിസ് വിഷയം 48, കൊമേഴ്‌സ് 50, സയന്‍സ് 77 എന്നിങ്ങനയാണ് ക്രമത്തിലുള്ളത് പിന്നോക്കം നില്‍ക്കുന്ന പണിയ അടിയ കാട്ടുനായ്ക്ക വിഭാഗങ്ങളിലേറെയും ഹ്യുമാനിറ്റീസ് വിഷയത്തിനാണ് മുന്‍ഗണന നല്‍കുന്നത് ഇതിനാല്‍ തന്നെ ഈ വിഷയങ്ങള്‍ക്ക് സീറ്റുകള്‍ കൂടുതല്‍ അനുവദിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.