കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലില്‍ ജൂണ്‍ 30 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 12 വരെ ശ്വാസകോശ രോഗങ്ങള്‍, പ്രമേഹ -ജീവിത ശൈലീ രോഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക.
ശ്വാസ കോശ രോഗ വിഭാഗത്തില്‍ വിട്ട് മാറാത്ത ചുമ, ജലദോഷം, തുമ്മല്‍ സംബന്ധമായ രോഗങ്ങള്‍ ന്യൂമോണിയ, സിഒപിഡി, ക്ഷയം, ആസ്ത്മ, ശ്വാസം മുട്ടല്‍, കിതപ്പ് തുടങ്ങിയവക്കുള്ള ചികിത്സകള്‍ ഡോ. പ്രിന്‍സിയ ബാനുവിന്റെ നേതൃത്വത്തില്‍ നല്‍കും. പ്രമേഹ- ജീവിത ശൈലീ രോഗ വിഭാഗത്തില്‍ ദഹന സംബന്ധമായ തകരാറുകള്‍, വാതം, വിഷാദം പുറം, കഴുത്ത് വേദന, പ്രമേഹം ലൈംഗിക പ്രശ്നങ്ങള്‍ തുടങ്ങിയവക്കുള്ള ചികിത്സകളും സേവനങ്ങളും ഡോ. മുഹമ്മദ് റാസിഫിന്റെ നേതൃത്വത്തിലും നല്‍കും.
ക്യാമ്പില്‍ പ്രമേഹരോഗം നാഡീ ഞരമ്പുകളെ ബാധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന 700 രൂപയോളം വിലവരുന്ന പെരിഫറല്‍ ന്യൂറോപ്പതി ടെസ്റ്റ്, ശ്വാസ കോശ രോഗങ്ങള്‍ സംശയിക്കുന്നവര്‍ക്കാവശ്യമായ 1000 രൂപ ചിലവ് വരുന്ന പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ചെസ്റ്റ് എക്‌സ് റേ തുടങ്ങിയവ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് തികച്ചും സൗജന്യമായിരിക്കും.