കേണിച്ചിറയില്‍ കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വനം വകുപ്പ്. പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ട്. കടുവയുടെ മുന്‍ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണെന്നും ശരീരത്തില്‍ മുറിവുകളേറ്റിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ കടുവ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. ഇന്ന് കൂടുതല്‍ പരിശോധനക്ക് കടുവയെ വിധേയനമാക്കും.
കേണിച്ചിറയില്‍ മൂന്നു ദിവസമായി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ കൂട്ടിലായത്. താഴേക്കിഴക്കേതില്‍ സാബുവിന്റെ വീട്ടുവളപ്പില്‍ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികള്‍ . മൂന്നു ദിവസത്തിനുള്ളില്‍ കടുവക്കുന്നത് 4 പശുക്കളെയാണ്. പശുവിനെ കടുവകൊലപ്പെടുത്തിയ താഴെ കിഴക്കേതില്‍ സാബുവിന്റെ പറമ്പില്‍ വച്ച കൂട്ടില്‍ ആണ് രാത്രി 11 മണിയോടെ കുടുങ്ങിയത്.