ഒആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റത് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രിയായി. സത്യപ്രതിജ്ഞക്ക് വയനാട്ടില്‍നിന്ന് ഇടത് ഘടക കക്ഷി നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. ചടങ്ങില്‍ മുഖ്യ മന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. താന്‍ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന് ലഭിച്ച അംഗീകാരമെന്നും വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.
പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. പിണറായി സര്‍ക്കാരില്‍ വയനാട്ടില്‍ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് ഒ.ആര്‍ കേളു. മന്ത്രിയാകുമെന്ന പ്രഖ്യാപനം കേട്ടശേഷം നാട്ടിലേക്ക് മടങ്ങിയ കേളു ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. സത്യപ്രതിജ്ഞ കാണാന്‍ കുടുംബവും കൂടെയെത്തി. കെ രാധാകൃഷ്ണന്‍ വഹിച്ചിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നല്‍കിയിട്ടില്ല. അതില്‍ കാര്യമില്ലെന്നായിരുന്നു കേളുവിന്റെ പ്രതികരണം.