എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

0

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി. കുഴിക്കാട്ടുശ്ശേരി പരിയാടന്‍ വീട്ടില്‍ ലിബിന്‍ ജോണ്‍സണ്‍ (26) ആണ് അറസ്റ്റിലായത്.ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഒരു കിലോയുടെ പാക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ചെന്നൈ – കോഴിക്കോട് റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സില്‍ നിന്ന് ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്. ലിബിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഒരു കിലോയുടെ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മൈസൂരുവില്‍ നിന്ന് വാങ്ങി തൃശൂരിലേക്ക് ചില്ലറ വില്‍പ്പനക്കായി കൊണ്ടുപോകുന്നതാണെന്നാണ് ചോദ്യം ചെയ്യലില്‍ ലിബിന്‍ പറഞ്ഞതെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവ് . പിടികൂടിയ കഞ്ചാവും പ്രതിയേയും തുടര്‍ നടപടികള്‍ക്കായി ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി എം മനോജ്കുമാര്‍,പ്രിവന്റീവ് ഓഫീസര്‍മാരായ വി അബ്ദുല്‍ സലീം, പി വി രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി പി സജിത്ത്, വി സുധീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി വി സിബിജ, പി എം സിനി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!