പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കി

0

മാനന്തവാടി കോഴിക്കോട് റോഡില്‍ അനുവദിച്ച പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കി. ഉപഭോക്തൃത സംരക്ഷണ സമിതി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ലീഗല്‍ സര്‍വ്വീസ് കമ്മറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നഗരസഭ പേ പാര്‍ക്കിംഗ് സംവിധാനം നിര്‍ത്തലാക്കിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്് മാനന്തവാടി നഗരസഭ കോഴിക്കോട് റോഡിലെ ഒരു ഭാഗം പേ പാര്‍ക്കിംഗിനായി ലേലം ചെയ്ത് നല്‍കിയിരുന്നു എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള സ്ഥലം ലേലം ചെയ്ത് നല്‍കാന്‍ നഗരസഭക്ക് അധികാരമില്ല എന്ന മനുഷ്യാവകാശ ഉപഭോക്തൃത സംരക്ഷണ സമിതിയുടെ പരാതിയില്‍ ലീഗല്‍ സര്‍വീസ് കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ പേ പാര്‍ക്കിംഗ് ഒഴിവാക്കി തീരുമാനമെടുത്തത്

 

Leave A Reply

Your email address will not be published.

error: Content is protected !!