മെത്താഫിറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയില്‍

0

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ താനൂര്‍ പൗറാജിന്റെപുരക്കല്‍ വീട്ടില്‍ അജ്മല്‍ (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 14. 600 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തു.ബാംഗ്ലൂരില്‍ നിന്നും എത്തിയ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ അജ്മലെന്നും, ഇതിനു മുമ്പും പലതവണ ഇയാള്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.എം. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ എം.എ രഘു, എ.ടി.കെ.രാമചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബു.ആര്‍.സി, എം.സുരേഷ് എന്നിവരാണ് പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!