1972 ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കണം.: പി.സന്തോഷ് കുമാര്‍ എം.പി.
1972ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറകുന്നില്ലെന്നും ഇതിന് വേണ്ടി ശബ്ദിക്കാന്‍ വയനാട് എംപിക്ക് കഴിഞ്ഞില്ലെന്നും പി.സന്തോഷ് കുമാര്‍ എം.പി.തിരുനെല്ലി അപ്പപാറയില്‍ ആനിരാജയുടെ പര്യടനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനിരാജ ജയിക്കേണ്ടത് വയനാടന്‍ ജനതയുടെ ആവശ്യമാണെന്നും പി.സന്തോഷ് കുമാര്‍ എം.പി. പറഞ്ഞു.
ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ചു.പി.വി സഹദേവന്‍, വി.കെ ശശിധരന്‍, പി.ടി ബിജു, പി.ജെ കാതറിന്‍ടീച്ചര്‍, കുന്നുമ്മല്‍ മൊയ്തു, വിരേന്ദ്രകുമാര്‍, പി.വി ബാലകൃഷ്ണന്‍, നിഖില്‍ പത്മനഭന്‍, കെ.ആര്‍ ജിതിന്‍, പി.കെ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.