ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് അനുമതി തേടി മാനന്തവാടി നഗരസഭ

0

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ എഗ്രിമെന്റ് വെച്ച ടാറിംഗ് പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുമതി തേടി മാനന്തവാടി നഗരസഭ.ഇലക്ഷന്‍ കമ്മീഷനും ജില്ലാ കലക്ടറോടുമാണ് ഭരണ സമിതി അനുമതി തേടിയത്.സാധാരണ രീതിയില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ത്രിതല പഞ്ചായത്തുകളില്‍ റോഡ് ടാറിംഗും മറ്റ് പ്രവൃത്തികളും നടക്കാറുള്ളത്. ടെണ്ടര്‍ നടപടികളും എഗ്രിമെന്റും പൂര്‍ത്തിയാക്കിയെങ്കിലും ഇലക്ഷന്‍െ പെരുമാറ്റ ചട്ടം നിലവില്‍ വന്നതോടെ ടാറിംഗ് വര്‍ക്കുകള്‍ തുടങ്ങാന്‍ പറ്റാത്ത അവസ്ഥയുമായി.

ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തികള്‍ നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്റെയും ജില്ലാ കലക്ടറുടെയും അനുമതി തേടിയത്
മൂന്ന് കോടിയോളം രൂപയുടെ ടാറിംഗ് പ്രവര്‍ത്തികളാണ് മാനന്തവാടി നഗരസഭയിലുള്ളത്. അനുമതി ലഭിച്ചാല്‍ പൊട്ടി പൊളിഞ്ഞു കിടക്കുന്ന നഗരസഭയിലെ റോഡുകള്‍ക്ക് ശാപമോക്ഷം ഉണ്ടാകും

Leave A Reply

Your email address will not be published.

error: Content is protected !!