രേഖകളില്ലാത്ത പണം പിടികൂടി
മതിയായ രേഖകളില്ലാതെ സ്വകാര്യ കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒന്‍പതു ലക്ഷം രൂപ ഇലക്ഷന് കമ്മീഷന്റെ മാനന്തവാടി ഫ്ളൈയിങ് സ്ക്വാഡ് 1 പിടിച്ചെടുത്തു.മാനന്തവാടി സ്വദേശിയില്‍ നിന്നും എടവക രണ്ടേനാലില്‍ നിന്നാണ് പണം പിടികൂടിയത്. ചാര്‍ജ് ഓഫീസറായ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പിപി ഷിജി, എസ്ഐ ദാമോദരന്‍ എന്‍കെ, സിപിഒ നിഷാദ്, അരുണ്‍കുമാര്‍, അഷ്മീര്‍, മുഹമ്മദ് റിസ് വാന്‍, സുരേന്ദ്രന് പി തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു