മാനന്തവാടി ക്ഷീരസംഘം വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സൗജന്യമെഡിക്കല്‍ക്യാമ്പ്

0

അറുപതാം വാര്‍ഷികമാഘോഷിക്കുന്ന മാനന്തവാടി ക്ഷീരോല്‍പാദക സഹകരണസംഘം ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.രണ്ട് മാസക്കാലത്തെ വാര്‍ഷികാചരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാനന്തവാടി സെന്റ്‌ജോസഫ് ആശുപത്രിയില്‍ ക്യാമ്പ് ഒആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ക്യാമ്പില്‍ പ്രാഥമിക ചികിത്സ സംബന്ധിച്ച ക്ലാസ്, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ , സര്‍ജറി വിഭാഗത്തിലും നേത്ര പരിശോധനയും ചികിത്സയുമുണ്ടായി. ലാബ് ടെസ്റ്റുകളും സൗജന്യ മരുന്നു വിതരണവും നടത്തി.മാനന്തവാടി നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമടീച്ചര്‍ അദ്ധ്യക്ഷയായിരുന്നു. വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മറ്റി
ചെയര്‍പേഴ്‌സണ്‍ സിന്ധുസെബാസ്റ്റ്യന്‍, മില്‍മ ജില്ലാ മേധാവി ബിജുമോന്‍സ്‌കറിയ, കെ.എം വര്‍ക്കിമാസ്റ്റര്‍, അഹമ്മദ് പടയന്‍, എസ്. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു . സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ & സി.ഇ.ഒ ഫാദര്‍ മനോജ് കവലക്കാടന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!