കേരളത്തില്‍ എല്‍.ഡി.എഫും ബി.ജെ.പിയും അക്രമം അഴിച്ചു വിടാനാണ് ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് ഭരണം നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിരുത്തരവാദിത്വപരമായ സമീപനമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് കേരളത്തില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണയില്ല. എല്‍.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഇത്തരം സമീപനങ്ങളെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.