ക്ലാസ് മുറികളില്‍ ഇനി അജ്മലിന്റെ ഓര്‍മ്മകള്‍

0

മാനന്തവാടിയിലെ സാംസ്‌ക്കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന അജ്മല്‍ ഹസ്സന്റെ ഓര്‍മകള്‍ ഇനി മാനന്തവാടി ഗവ.യുപിയിലും. സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളിലിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ ഇനി അജ്മലിന്റെ ഓര്‍മകള്‍ നിറയും.മേപ്പാടി ഡോ.മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയിലെ അസോസിയേറ്റ് പ്രൊഫസറായിരിക്കേ പാന്‍ക്രിയാസ് സംബന്ധമായ അസുഖംമൂലമാണ് അജ്മല്‍ വിടപടഞ്ഞത്. ഈ സമയം ഡിവൈഎഫ്ഐ മാനന്തവാടി മേഖല സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.അജ്മല്‍ മുമ്പ് പഠിപ്പിച്ച പാലക്കാട് തിരുമിറ്റക്കോടിലെ കരുണ ഫാര്‍മസിയിലെ അലുമിനി അസോസിയേഷനാണ് അജ്മലിന്റെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ മാനന്തവാടി ഗവ.യുപിയില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളൊരുക്കിയത്.

അഞ്ച് ക്ലാസ്് മുറികളാണ് സ്മാര്‍ട്ടാക്കിയത്. മുറികള്‍ നവീകരിച്ച്, പെയിന്റിംഗ് വര്‍ക്കുകള്‍, ചിത്ര പണികള്‍ എന്നിവ നടത്തി. അക്ഷരങ്ങളും അക്കങ്ങളും ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഫാനുകള്‍, പ്രൊജക്ടറുകള്‍, മേശ, കബോര്‍ഡ്, വയറിംഗ്, ബോര്‍ഡുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചു. കുട്ടികളുടെ മാനസീക ഉല്ലാസത്തിനുതകുന്ന വര്‍ണചിത്രങ്ങളാണ് ശ്രദ്ധേയമാണ്. 7 ലക്ഷത്തോളം രൂപ ഇതിനായി ചിലവിട്ടത്.
പരേതനായ ഹസ്സന്റേയും, കെ സൈനബയുടെയും മകനായ അജ്മല്‍ ഹസന്‍ 2022 ഡിസംബര്‍ 6നാണ് മരിച്ചത്. അജ്മല്‍ ഹസന്റെ ഓര്‍മ്മകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരവെളിച്ചമാകണമെന്ന ഉദ്ദേശത്തിലാണ് ക്‌ളാസുകള്‍ സജ്ജീകരിച്ചത്.

സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു,. . സ്മാര്‍ട്ട് ക്ലാസ്റുമുകളുടെ താക്കോല്‍ ദാനം അജ്മലിന്റെ മാതാവ് കെ സൈനബ ഹെഡ്മാസറ്റര്‍ കെ ജി ജോണ്‍സന് കൈമാറി. സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം അജ്മലിന്റെ സഹോദരന്‍ സൂരജ് ഹസന്‍ എല്‍പി വിഭാഗം എസ്ആര്‍ജി കണ്‍വീനര്‍ എന്‍ പ്രശാലിനിക്ക് കൈമാറി

 

Leave A Reply

Your email address will not be published.

error: Content is protected !!