ഗ്രോട്ടോ വെഞ്ചിരിപ്പ് ഇന്ന്

0

മരകാവ് സെന്റ് തോമസ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ പുതുതായി നിര്‍മ്മിച്ച ഗദ്‌സമെന്‍ ഗ്രോട്ടോ വെഞ്ചിരിപ്പ് വൈകീട്ട് 4 മണിക്ക് മാനന്തവാടി രൂപത സഹായമെത്രാന്‍ അഭിവന്ദ്യ അലക്‌സ് താരമംഗലം നിര്‍വഹിക്കുമെന്ന് ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഗദ്‌സമെന്‍ ഗ്രോട്ടോയാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത് .ഈശോ ഗദ്‌സമെനില്‍ പ്രാര്‍ത്ഥിക്കുന്ന ഗദ്‌സമെന്‍ പാര്‍ക്കാണ് 16 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്.4 മണിക്ക് പിതാവിന് ഗ്രോട്ടോയില്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം, നൊവേനയ്ക്കും മെത്രാന്‍കാര്‍മ്മികത്വം വഹിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!