തെങ്ങ് ദേഹത്തുവീണ് ഗൃഹനാഥന്‍ മരണപ്പെട്ടു
വീടിനു സമീപത്ത് ഉണങ്ങി നിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെ ഗൃഹനാഥന്‍ മരണപ്പെട്ടു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കല്‍പറ്റ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കല്‍പറ്റയില്‍ നിന്നും കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടയില്‍ ചുരത്തിലെ ഗതാഗത കുരുക്കിനെ തുടര്‍ന്ന് ആശുപത്രിയിലെത്താന്‍ താമസം നേരിട്ടതായി ബന്ധുക്കള്‍ പറഞ്ഞു. ബി.ജെ.പി. പ്രാദേശിക നേതാവായിരുന്ന രാജന്‍ പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ വസന്ത.