കല്‍പ്പറ്റ: രാജ്യത്തിന്റെ അഭിമാനമായി കാത്ത് സൂക്ഷിച്ച് പോന്ന മതേതരത്വവും മതസഹിഷ്ണുതയും നിലനിര്‍ത്താനും അത്യന്തം അപകടകരമായി മാറിയ മതാചാരങ്ങളുടെ പേരിലുള്ള ശിഥിലീകരണം ഇല്ലാതാക്കാനും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍ തയ്യാറാകണമെന്ന് കെ.എന്‍.എം ജില്ലാ ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തിനും വര്‍ഗ്ഗീയ ചേരി തിരിവിനും മതാചാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ആപ്തകരമാണ്. മതപ്രമാണങ്ങള്‍ അനുസരിച്ചും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും പ്രവര്‍ത്തിക്കാന്‍ പൊതുസമൂഹം തയ്യാറാവണം. മതദര്‍ശനങ്ങള്‍ മനുഷ്യനെ മാനവികതയിലേക്കും ഏകത്വത്തിലേക്കുമാണ് ക്ഷണിക്കുന്നത്. മതത്തെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും ഇല്ലായ്മ ചെയ്യാന്‍ ആവശ്യമായ ബുദ്ധിപരമായ ഇടപെടലുകളാണ് വേണ്ടതെന്നും സമ്മേളനം ആവശ്യപ്പെട്ടു. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ആദര്‍ശ സമ്മേളനത്തിന്റെ സമാപന സെഷന്‍ കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.എം.കെ.ദേവര്‍ഷോല അധ്യക്ഷത വഹിച്ചു. മതം മാനവ സംസ്‌കരണത്തിന് എന്ന വിഷയത്തില്‍ അബ്ദുള്‍ ഹബീബ് മദനിയും ആദര്‍ശത്തനിമ ശ്ശ്വതലോകത്തേക്ക് എന്ന വിഷയത്തില്‍ ഷുക്കൂര്‍ സ്വലാഹിയും ക്ലാസ്സെടുത്തു. മമ്മൂട്ടി മുസ്ലിയാര്‍ സമാപന പ്രസംഗം നടത്തി. കെ.എം.എന്‍.സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുള്‍ മജീദ് സ്വലാഹി, ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവെണ്ണ, സയ്യിദലി സ്വലാഹി, യൂനുസ് ഉമരി, അബ്ദുള്ള താനേരി, ലുഖ്മാന്‍ മേപ്പാടി, ഹുസൈന്‍ മൗലവി, ഷബീര്‍ അഹമ്മദ് ബത്തേരി,അഷ്‌റഫ് പുളിഞ്ഞാല്‍, അസൈനാര്‍ കല്ലൂര്‍, വി.ഉമ്മര്‍ ഹാജി, അബൂട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന വനിതാ സമ്മേളനത്തില്‍ കുടുംബം ശാന്തിയുടെ ഗേഹം എന്ന വിഷയത്തില്‍ ആയിഷ ചെറുമുത്ത് പ്രഭാഷണം നടത്തി. ഫാത്തിമ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. റഹ്മത്ത് പിണങ്ങോട്, സഹീദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ 9.30 ന് ആരംഭിച്ച സമ്മേളനം വൈകുന്നേരം 5 മണിക്കാണ് സമാപിച്ചത്. ജില്ലയിലെ വിവിധ ശാഖകളില്‍ നിന്നായി 2000ത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.