ആശുപത്രിയും പരിസരവും വൃത്തിയാക്കി സ്ട്രൈക്കേഴ്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍
വെള്ളമുണ്ട പി.എച്ച്.സിയും ആശുപത്രി പരിസരവും വൃത്തിയാക്കി വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ് ഉദ്ഘാടനം ചെയ്തു. എച്ച്.എം.സി മെമ്പര്‍ ഷബീറലി വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. ക്ലബ്ബ് ഭാരവാഹികളായ റമീസ് അലി, സമദ്, മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.