കല്‍പ്പറ്റയില്‍ തെരുവുനായ ശല്ല്യം 6 പേര്‍ക്ക് പരിക്ക്

0

കല്‍പ്പറ്റ മണിയങ്കോട് പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരുക്കേറ്റു.വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മുണ്ടേരി, മരവയല്‍, മണിയങ്കോട് മേഖലകളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റവരെല്ലാം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.മണിയങ്കോട് റോഡിലെ ഗോഡൗണ്‍ പരിസരത്തും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്.

പരുക്കേറ്റവരെല്ലാം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.മണിയങ്കോട് റോഡിലെ ഗോഡൗണ്‍ പരിസരത്തും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്നത്.തെരുവുനായ്ക്കളുടെ ശല്യം കാരണം പുറത്തിറങ്ങണമെങ്കില്‍ വടി കയ്യില്‍ കരുതേണ്ട സാഹചര്യമാണുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.കൂട്ടത്തോടെയെത്തുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് പലരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പ്രഭാതസവാരി ഉപേക്ഷിച്ചു.കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് തെരുവുനായക്കളുടെ ആക്രമണ ഭീഷണി നേരിടുന്നത്.തെരുവുനായ്ക്കളുടെ ശല്യത്തില്‍ പൊറുതിമുട്ടിയ സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!