മുന്‍ഗണനാ റേഷന്‍ കാര്‍ഡ്; അനര്‍ഹര്‍ക്കെതിരെ നടപടി സ്വീകരിക്കും

0

 

അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെക്കുന്നതിനെതിരെ സിവില്‍ സപ്ലൈസ് വകുപ്പ് നടപടികള്‍ കര്‍ശനമാക്കി.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരമായിരിക്കും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുക. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെയ്ക്കാന്‍ പാടുള്ളതല്ല.

ആദായ നികുതി ഒടുക്കുന്നവര്‍, പ്രതിമാസം 25,000 രൂപയ്ക്ക് മുകളിലുളളവര്‍, സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുളളവര്‍ (പട്ടികവര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുളള വീടോ ഫ്ളാറ്റോ ഉളളവര്‍, നാല് ചക്ര വാഹനം സ്വന്തമായി ഉളളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗമായി ടാക്സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ, സ്വകാര്യ സ്ഥാപന ജോലിയില്‍ നിന്നോ 25,000 രൂപയില്‍ അധികം പ്രതിമാസ വരുമാനം ഉളളവര്‍ തുടങ്ങിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ ഒക്ടോബര്‍ 15ന് മുമ്പായി റേഷന്‍ കാര്‍ഡുകള്‍ സ്വയമേ സറണ്ടര്‍ ചെയ്യേണ്ടതാണ്. സറണ്ടര്‍ ചെയ്യാത്ത റേഷന്‍ കാര്‍ഡുടമകളില്‍ നിന്ന് അനര്‍ഹമായി വാങ്ങിയ മുഴുവന്‍ റേഷന്‍ സാധനങ്ങളുടെയും കമ്പോള വിലയും കനത്ത പിഴയും ഈടാക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജിവനക്കാര്‍, ക്ലാസ് 4 തസ്തികയില്‍ പെന്‍ഷനായവര്‍ 5,000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്രൃസമര പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ക്ക് നിയമം ബാധകമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!
19:22