റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം

0

നിര്‍മാണം പൂര്‍ത്തീകരിച്ചു രണ്ട് മാസം തികയുന്നതിനു മുന്നേ റോഡില്‍ വിള്ളല്‍.അപ്പപ്പാറ -അരണപ്പാറ റോഡ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്.
ചെറുമാത്തൂര്‍ വയല്‍ പ്രദേശത്തെ റോഡ് ഒരു ഭാഗം വലിയ രീതിയില്‍ ഇടിഞ്ഞു താഴ്ന്നു.രണ്ട് തവണ പുനര്‍നിര്‍മാണം നടത്തിയിട്ടും മൂന്നാം തവണയും റോഡില്‍ വലിയ വിള്ളല്‍ വന്നതും, സൈഡ് ബെല്‍റ്റ് പൊളിഞ്ഞു വരുന്നതും നിര്‍മാണം പൂര്‍ത്തീകരിച്ചു രണ്ട് മാസം തികയുന്നതിനുമുന്നേയാണ് .

ഇതില്‍ വലിയ രീതിയില്‍ ഉള്ള അഴിമതിയും, ക്രമകേടും നടന്നിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. വിജിലന്‍സ് അന്വേഷണം നടത്തി ക്രമക്കേടുകള്‍ പുറത്ത് കൊണ്ട് വരണമെന്നും ശാസ്ത്രീയമായി പുനര്‍നിര്‍മാണം നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഈ പാതയിലെ അപകട ഭിഷണിയുള്ള മരങ്ങള്‍ 15ദിവസത്തിനുള്ളില്‍മുറിച്ചു നിക്കുമെന്ന ഉറപ്പ് പഞ്ചായത്ത് നിറവേറ്റണമെന്നും ,റോഡിന് വീതി കുറച്ചതിന്റെ കാരണവും ഉത്തരവാദിത്തപ്പെട്ട ആളുകള്‍ വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീര്‍ അരണപ്പാറ . തിരുനെല്ലി മണ്ഡലം പ്രസിഡന്റ് വിനോദ് അതിപാളി, റഹീഷ് ടി. എ, സഞ്ജയ് കൃഷ്ണ, ദിനേശ് കൊട്ടിയൂര്‍, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!