ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ മാതൃകാപരമായ നേട്ടങ്ങള്‍ നടപ്പിലാക്കി സംസ്ഥാനത്തെ ഗവ.ഐ.ടി.ഐകള്‍ ഹരിത ക്യാമ്പസുകളാകുന്നു. ഒക്ടോബര്‍ 30 ഉച്ചയ്ക്ക് 12 ന് ്എക്സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കും.
ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിക്കും. ഐ.ടി.ഐ ഹരിത ക്യാമ്പസ് പദവി കൈവരിച്ച സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദന പത്ര സമര്‍പ്പണവും നടക്കും. ജില്ലയില്‍ സി.കെ ശശീന്ദ്രന്‍ എംഎല്‍എ അനുമോദന പത്രം കൈമാറും.ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വ്യാവസായിക പരിശീലന വകുപ്പിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഐ.ടി.ഐ ഹരിത ക്യാമ്പസ് പദ്ധതി പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ കല്‍പ്പറ്റ ഗവ. ഐ.ടി.ഐയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്.