ക്വാറന്റീന്‍ വീടുകളില്‍ ഇനിമുതല്‍ സ്റ്റിക്കര്‍ പതിക്കും:ജില്ലാ പോലീസ് മേധാവി

0

ജില്ലയില്‍ ക്വാറന്റീന്‍ കര്‍ശനമായി നടപ്പാക്കുന്നതിന്  കോവിഡ് ബാധിതരുടെ  പ്രാഥമിക/ദിത്വീയ സമ്പര്‍ക്കത്തില്‍ വരുന്ന വ്യക്തികളുടെ വീടുകളില്‍ സ്റ്റിക്കറുകള്‍ (ജീവനുംജാഗ്രതയും) പതിക്കുന്നതിന് തീരുമാനിച്ചു. സ്റ്റിക്കറില്‍ ക്വാറന്റീന്‍ അവസാനിക്കുന്ന തീയ്യതി, വീട്ടിലെ അംഗങ്ങളുടെ എണ്ണം, ആരോഗ്യ സഹായത്തിന് വേണ്ടി വിളിക്കേണ്ട ആശാവര്‍ക്കര്‍/പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകള്‍,സാഫല്യം സുരക്ഷ ഹോം ഡെലിവറി/ടെലിമെഡിസിന്‍ സൗകര്യത്തിന് വേണ്ടി വിളിക്കാവുന്ന നമ്പര്‍, എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും.സ്റ്റിക്കര്‍ പതിക്കുന്നതിനാല്‍ ക്വാറന്റീനിലുള്ള ആളുകളുടെ വീടുകള്‍ സമീപവാസികള്‍ക്കും പ്രദേശവാസികള്‍ക്കും  അറിയുന്നതിന് സഹായകരമാകും.

Leave A Reply

Your email address will not be published.

error: Content is protected !!