പി.എസ്.സി ഓഫീസിനു മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് അട്ടിമറിച്ച പി.എസ്.സി ഉദ്യോഗസ്ഥ രാഷ്ടീയ കൂട്ടുകെട്ടിനെതിരെ ഗോത്ര യുവത കല്‍പ്പറ്റ പി.എസ്.സി ഓഫീസിനു മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു…
പ്രാക്തന വിഭാഗങ്ങളായ അടിയ പണിയ കാട്ടു നായ്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ ആണ് മാര്‍ച്ച് നത്തിയത് ഈ മൂന്ന് വിഭാഗങ്ങളിലെ യുവതി യുവാക്കളെ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് അട്ടിമറിക്കുന്നുവെന്നാണ് പരാതി ഈ വിഭാഗങ്ങളിലെ ഒരാള്‍ക്ക് പോലും ഉദ്യോഗം നല്‍കിയില്ല പകരം കുറുമ, കുറിച്യ വിഭാഗക്കാരെയാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത് .. പി. എസ് സി അപേഷാ ഹര്‍ജികള്‍ കത്തിച്ചു. പ്രധിഷേധ കൂട്ടായ്മ സമരസമിധി നേതാവ് ബിജു കാക്കത്തോട് ഉദ്ഘാടനം ചെയ്തു…ബല്‍റാം, ചന്തുണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!