മൂന്ന് ആദിവാസികോളനികളില്‍ ഊരുകുട്ടങ്ങള്‍ ആരംഭിച്ചു

0
അംബേദ്കര്‍ സെറ്റില്‍മെന്റ് ഡവലപ്പ്‌മെന്റ് പദ്ധതി പ്രകാരം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തില്‍ ആനുകൂല്യങ്ങള്‍ക്കായി  തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ആദിവാസികോളനികളില്‍ ഊരുകുട്ടങ്ങള്‍ ആരംഭിച്ചു.ഓരോ കോളനികളിലും ഒരുകോടി രൂപയുടെ അടിസ്ഥാന വികസനങ്ങളാണ് പദ്ധതി പ്രകാരം ഊരുകൂട്ടങ്ങളില്‍ നിന്നുയരുന്ന ആവശ്യപ്രകാരം നടപ്പിലാക്കുക.മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന എ ടി എസ് പി പദ്ധിതയുടെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
 മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒമ്പത് പട്ടിക വര്‍ഗ്ഗകോളനികളിലാണ് അംബേദ്കര്‍ സെറ്റില്‍മെന്റ് ഡവലപ്‌മെന്റ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിപ്രകാരം ഓരോ കോളനികളിലും ഒരു കോടി രൂപാ വീതമുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.ഇത് പ്രകാരം വെള്ളമുണ്ട പഞ്ചായത്തില്‍ നിന്നും ആലഞ്ചേരി,പടക്കോട്ട് കുന്ന്,കൂവണക്കുന്ന എന്നീ മൂന്ന് കോളനികളാണ് പദ്ധതിക്കായ തിരഞ്ഞെടുക്കപ്പെട്ടത്.കൂവണക്കുന്ന് കോളനിയില്‍ ഇന്ന് ആരംഭിച്ച ഊരുകൂട്ടത്തില്‍ സ്ഥലം എം എല്‍ എ ഒ ആര്‍ കേളു,പഞ്ചായത് പ്രസിഡന്റ് പി തങ്കമണി,വാര്‍ഡ്‌മെമ്പര്‍ കെ ജോണി,ട്രൈബല്‍ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പതിനേഴ് കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ആകെ 20 സെന്റ് ഭൂമി മാത്രമാണ് കോളനിക്കാര്‍രക്കായുള്ളത്.മൂന്ന് പേര്‍ക്ക് മാത്രമാണ് വാസയോഗ്യമായ വീടുള്ളത്.വൈദ്യുതി,റോഡ്,കുടിവെള്ളം,തൊഴില്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം ഊരുകൂട്ടത്തില്‍ വെച്ച് കോളനി നിവാസികള്‍ പങ്കുവെച്ചു.കോളനിയോട് ചേര്‍ന്ന് ഇവര്‍ക്ക് വീട് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുള്‍പ്പെടുത്തി മുന്‍ഗണനാക്രമത്തില്‍ വിശദമായി പ്രൊജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും അധികൃതര്‍ തയ്യാറാക്കി ജില്ലാ വര്‍ക്കിംഗ് ഗ്രൂപ്പില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങും.തുടര്‍ന്ന് സൈറ്റ് ഏറ്റെടുത്ത് ആറ് മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് പട്ടിക വര്‍ഗ്ഗ വകുപ്പ് ലക്ഷ്യം വെക്കുന്നത്.
Leave A Reply

Your email address will not be published.

error: Content is protected !!