സി.എ.ഏ കുപ്രചരണങ്ങള്‍ നിര്‍ത്തണം: സന്ദീപ് വാര്യര്‍
ദേശീയ പൗരത്വനിയമത്തിന്റെ പേരില്‍ ഒരു ഇന്ത്യന്‍ മുസല്‍മാനും പാക്കിസ്ഥാനില്‍ പോകേണ്ടിവരില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. ഇന്ത്യയില്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യയെ വളര്‍ത്തുകയാണുദ്ദേശം.നിയമത്തിനെതിരായ കുപ്രചരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ത്തണം.അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ നടപടി എടുക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. പനമരത്ത് ബിജെപിയുടെ ജനജാഗ്രത സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. കണ്ണന്‍ കണിയാരം, കെ.മോഹന്‍ദാസ്, ഇ.പി ശിവദാസന്‍ മാസ്റ്റര്‍, സഹല്‍, രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.