തരംഗമായി കേരളാവിഷന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ്

1

കേരള വിഷന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ജില്ലയില്‍ തരംഗമാകുന്നു. സ്വകാര്യ ടെലികോം കമ്പനികള്‍ സ്പീഡ് കുറച്ച് ഉപഭോക്താക്കളെ വഞ്ചി കുമ്പോള്‍ കുറഞ്ഞ ചിലവില്‍ ഏറ്റവും വേഗതയേറിയ കണക്ഷനുകള്‍ ആണ് കേരളവിഷന്‍ നല്‍കുന്നത്.

ജില്ലയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ തരംഗമാവുകയാണ് കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്. 200 എംബി സ്പീഡില്‍ വരെ ഇപ്പോള്‍ ജില്ലയില്‍ കേരളവിഷന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ സ്പീഡില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നത്. സ്വകാര്യ ടെലികോം കമ്പനികള്‍ അപ്ലോഡിങ് ഡൗണ്‍ലോഡിംഗ് സ്പീഡ് കുറച്ച് ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ മാസങ്ങളായി വഞ്ചിക്കുകയാണ്. ബിഎസ്എന്‍എല്‍ നിന്നും കൂട്ടത്തോടെ ജീവനക്കാര്‍ പിരിഞ്ഞു പോകുന്നതിന് മുന്നോടിയായി തന്നെ ജില്ലയില്‍ ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ കുത്തഴിഞ്ഞ രീതിയിലായി. ദിവസങ്ങളോളം കണക്ഷനുകള്‍ ലഭ്യമാകാത്ത ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് മാറ്റി ചാര്‍ജ് ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍ ജില്ലയില്‍. കേരളവിഷന്‍ ഇന്റര്‍നെറ്റ് ജില്ലയില്‍ വിതരണം ചെയ്യുന്ന വയനാട് വിഷന്‍ അത്യാധുനിക സൗകര്യങ്ങള്‍ ആണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള സ്വിച്ചുകളുപയോഗിച്ച് ജില്ല മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ ഉപഭോക്താക്കള്‍ക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ കേബിള്‍ കണക്ഷനും, ഇന്റര്‍നെറ്റും ലഭിക്കുന്ന കോംബോ ഓഫറുകളും കേരള വിഷന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് 5 ലക്ഷം കണക്ഷന്‍ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് കേരളവിഷന്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ്.

1 Comment
  1. Arun K R says

    100, 200 Mbps സ്പീഡ് കൊടുക്കുന്നത് നല്ലതാണ്
    ബിസിനസ് കണക്ഷൻ ബിസിനസ് കണക്ഷൻ ആയി തന്നെ നല്കുവാൻ നോക്കുക അല്ലാതെ 500 രൂപക്ക് 500 gb ഡാറ്റാ. ഇങ്ങനെ വരുന്ന ഹോം കണക്ഷൻ
    എന്തിനാണ് ബിസിനസ് cheyunnavrake നിങ്ങൾ kodukkunnathe
    100 Mbps, 200 Mbps youtube അല്ലെഗിൽ torrent പിയറിങ് സൈറ്റിനെ മാത്രം കിട്ടിയാൽ പോരാ..
    നമ്മുടെ ഒരു വൈഫൈ റൂട്ടർ മാക്സിമം എത്ര സ്പീഡ് നൽകുന്നവൻ nigalkke കഴിയും കൂടാതെ ആരുടെ അടുത്താണ് ജിഗാബിറ്റ് വരുന്ന lan card ഉള്ള സിറ്റം ഉള്ളതെ പിന്നെ നിങ്ങളെ എങ്ങനെ കൊടുക്കുന്നു 200 mbps സ്പീഡ് കണക്ഷൻ. വൈഫൈയിൽ ഹുവായ് മോഡം ആണേൽ 100 mbps മാക്സിമം പോയാൽ നൽകുവാൻ കഴിയും

    SME പ്ലാൻ ബിസിനസ് ചെയുന്നവര്ക്ക് കൊടുക്കുവാൻ നോക്കുക

Leave A Reply

Your email address will not be published.

error: Content is protected !!