ചിത്ര-ശില്പകലാ ക്യാമ്പ് സംഘടിപ്പിച്ചു

0

ഗോത്ര വിഭാഗം കുട്ടികളുടെ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദ്വിദിന ചിത്ര-ശില്പകലാ ക്യാമ്പും ഏകദിന കൗരകൗശല ക്യാമ്പും നടന്നു.പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, ശില്പ നിര്‍മ്മാണം, പപ്പട്രി, ബീഡ് വര്‍ക്ക്, ഫാബ്രിക്-ഗ്ലാസ്സ് പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലായിരുന്നു ദ്വിദിന ശില്പശാല.കുട്ടികളുടെ കലാപരമായ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുക, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിലൂടെ ജീവിത നൈപുണി വികസിപ്പിക്കുക, തൊഴില്‍ സാധ്യത – വിപണന സാധ്യത ഇവ തിരിച്ചറിയുക ഇവയായിരുന്നു ശില്പശാലയുടെ ലക്ഷ്യം.വിവിധ തരത്തിലുള്ള ജീവിത പ്രതിസന്ധികള്‍ നേരിടുന്ന ഗോത്ര വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനാനുഭവമായിരുന്നു ശില്പശാല.

ദ്വിദിന ക്യാമ്പില്‍ കുട്ടികള്‍ രൂപപ്പെടുത്തിയ സര്‍ഗ്ഗാത്മക സൃഷ്ടികള്‍ മികച്ചതും അഭിനന്ദാര്‍ഹവുമായിരുന്നു.തുടര്‍ പരിശീലനങ്ങള്‍ക്കുള്ള സാഹചര്യം ഇവര്‍ക്ക് ലഭ്യമാവുകയാണെങ്കില്‍ അതുല്യ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്നതും ഓര്‍ക്കേണ്ട വസ്തുതയാണ്.വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ പനമരം ഗവര്‍മെന്റ് സ്‌കൂളായതിനാലാണ് ക്യാമ്പ് പനമരത്ത് സംഘടിപ്പിച്ചത്.വിവിധ സ്‌കൂളിലെ അധ്യാപകര്‍ പരിശീലനത്തിന് എത്തി. തിരഞ്ഞെടുക്കപ്പെട്ട 150 കുട്ടികളാണ് ഇതില്‍ പങ്കെടുത്തത്.ക്യാമ്പിന് ചിത്രകലാ അദ്യാപകരായ സനല്‍,പ്രവര്‍ത്തി പരിചയ അധ്യപകരായ ശോശാമ്മ ടീച്ചര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി കുട്ടികള്‍ക്കും ഇത് വേറിട്ട അനുഭൂതിയായി മാറി.

Leave A Reply

Your email address will not be published.

error: Content is protected !!