.കല്‍പ്പറ്റ അഗ്നിരക്ഷാനിലയത്തിന് പുതുതായി അനുവദിച്ച അത്യാധുനിക വാട്ടര്‍ ടെന്‍ഡര്‍ന്റെ ഫളാഗ് ഓഫ് സി കെ ശശിന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വാഹനങ്ങള്‍ സേനയുടെ ഭാഗമാകുന്നത് ബഹുനില കെട്ടിടങ്ങളില്‍ ഉണ്ടാകുന്ന വലിയ അഗ്നിബാധകളെ പ്രതിരോധിക്കുന്നതില്‍ സേനക്ക് ഏറെ സഹായകരമാകും.