കേരള റോഡ് സുരക്ഷാ അതോറിറ്റിയും കേരള മോട്ടോര്‍ വാഹന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ റോഡ് സുരക്ഷാവാരത്തിനു ജില്ലയില്‍ തുടക്കമായി. വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സി. കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. റോഡ് സുരക്ഷാ ജീവന്‍ രക്ഷാ എന്ന സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം ജനുവരി 11 മുതല്‍ 17 വരെയാണ് ദേശീയ റോഡ് സുരക്ഷാവാരമായി ആചരിക്കുന്നത്. സംസ്ഥാനത്ത് ഒരുവര്‍ഷം നാല്‍പ്പതിനായിരത്തോളം പേര്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. വിലപ്പെട്ട ജീവനുകള്‍ റോഡരികില്‍ നഷ്ടപ്പെടുന്നത് ഇല്ലാതാക്കാക്കുക, നിയമ നടപടികളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വാരാഘോഷം നടത്തുന്നത്.
ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി. കെ.കെ മൊയ്തീന്‍ കുട്ടി റോഡ് സുരക്ഷാ സന്ദേശം നല്‍കി. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു.റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം.പി ജെയിംസ് ഓട്ടോറിക്ഷാ ഫെയര്‍ ടേബിള്‍ പ്രകാശനം ചെയ്തു. കല്‍പ്പറ്റ നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ അജി ബഷീര്‍, ഡെപ്യൂട്ടി കളക്ടര്‍ അജീഷ് കുന്നത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇബ്രാഹിം തോണിക്കര, പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍, എന്നിവര്‍ സംസാരിച്ചു. ജോയിന്റ് ആര്‍.ടി.ഒ സി.വി.എം ശരീഫ് നന്ദി പറഞ്ഞു. പരിപാടിയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിലെ വിവിധ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.