വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബാങ്കുകള്‍ നിരന്തരമായി വേട്ടയാടുന്നതായി എജുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.. ജില്ലയില്‍ വ്യാപകമായി കേസുകളില്‍ പെടുത്തിയും ജപ്തി നടപടികള്‍ നടത്തിയും തിരിച്ചടവ് മുടങ്ങിയ വരെ വേട്ടയാടുന്ന സമീപനമാണ് ബാങ്കുകള്‍ സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വായ്പ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 900 കോടി രൂപയുടെ ആശ്വാസ പദ്ധതി പ്രഖ്യാപിചെങ്കിലും ഇതിന്റെ ഗുണം ഭൂരിഭാഗം പേര്‍ക്കും ലഭിച്ചിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. സമരത്തിന്റെ ഭാഗമായി ശനിയാഴ്ച കല്‍പ്പറ്റ എം ജി ടി ഹാളില്‍ വിപുലമായ വിവരശേഖരണ യോഗം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.ഡി മാത്യു, എസ്.ജി ബാലകൃഷ്ണന്‍, കെ.പി മൊയ്തീന്‍, പി.പി ജോസഫ് എന്നിവര്‍ പങ്കെടുത്തു