കടുവയെ ജനവാസകേന്ദ്രത്തോട് ചേര്‍ന്ന  വനത്തില്‍ തുറന്നുവിട്ടതായി ആക്ഷേപം 

0

കഴിഞ്ഞദിവസം മൂന്നാനക്കുഴി യൂക്കാലികവലയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറില്‍ അകപ്പെടുകയും പിന്നീട് വനംവകുപ്പ് രക്ഷിക്കുകയും ചെയ്ത കടുവയെയാണ് ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള വനത്തില്‍ തുറന്നുവിട്ടതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. രണ്ട് വയസ്സുള്ള പെണ്‍കടുവയെ അര്‍ദ്ധരാത്രിയോടെതന്നെ വാഹനത്തിലെത്തിച്ച് വന്യജീവിസങ്കേതത്തിലെ വള്ളുവാടി വനമേഖലയിലാണ് തുറന്നുവിട്ടതെന്നാണ് ആക്ഷേപം.

ജനവാസകേന്ദ്രത്തില്‍ ഇറങ്ങി പഠിച്ച കടുവ വീണ്ടും പുറത്തിറങ്ങി ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാകുമെന്നാണ് ജനങ്ങളുടെ ആരോപണം. ഈവിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. 2012ല്‍ ഇതുപോലെയൊരു കടുവയെ ഈ പ്രദേശത്ത് ഇറക്കിവിട്ടതോട് ഒരുമാസക്കാലത്തോളം തങ്ങള്‍ അതിന്റെ ദുരിതമനുഭവിച്ചതാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്ന് വേണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. അതേസമയം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ആരോഗ്യവതിയായ കടുവയെ ജനവാസകേന്ദ്രങ്ങളില്ലാത്ത ഉള്‍വനത്തിലാണ് തുറന്നുവിട്ടതെന്നും ഇതിനെ കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ടെന്നുമാണ് വനംവകുപ്പില്‍ നിന്ന് ലഭിക്കുന്നവിവരം.

Leave A Reply

Your email address will not be published.

error: Content is protected !!