പ്രതികള്‍ റിമാന്‍ഡില്‍

0

ബത്തേരി പൊലീസിനെ ആക്രമിച്ച വാറന്റ് കേസിലെ പ്രതികള്‍ റിമാന്‍ഡില്‍.കുപ്പാടി വേങ്ങൂര്‍ പണിക്കപറമ്പില്‍ മാര്‍ക്കോസ് മകന്‍ ബൈജു എന്നിവരെയാണ് ബത്തേരി കോടതി റിമാന്റ് ചെയ്തത്. ഇവരുടെ പേരില്‍ മുമ്പുണ്ടായിരുന്ന 4 വാറന്റു കേസുകളിലാണ് റിമാന്റ്. പൊലിസിനെ ആക്രമിച്ച കേസില്‍ ഇരുവരെയും പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.

 

വിവിധ കേസുകളില്‍ നാല് വാറന്റ് നില നില്‍ക്കുന്ന പ്രതികളായ സുല്‍ത്താന്‍ ബത്തേരി കുപ്പാടി വേങ്ങൂര്‍ പണിക്കപറമ്പില്‍ മാര്‍ക്കോസ് , മകന്‍ ബൈജു എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ഇവരുടെ പേരില്‍ ഉണ്ടായിരുന്ന വാറന്റ് കേസുകളിലാണ് റിമാന്റ് ചെയ്തത്. വാറന്റ് നിലനില്‍ക്കുന്നതിനാല്‍ ബുധനാഴ്ച്ച വൈകിട്ട് 5 മണിയോടെ പ്രതികളെ അന്വേഷിച്ചു ബത്തേരി പോലീസ് സംഘം ഇവര്‍ താമസിക്കുന്ന കുപ്പാടി വേങ്ങൂരിലെ വീട്ടിലെത്തി.ഈ സമയം പ്രതികള്‍ രണ്ടു പേരും വീടിനകത്തുണ്ടായിരുന്നു.ഇവരോട് പുറത്തു വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ പുറത്തു വരാത്തതിനാല്‍ പോലീസ് സംഘം ബത്തേരി പോലിസ് സ്റ്റേഷന്‍ എസ് എച്ച ഒ യെ വിവരമറിയിച്ചു.എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ കുടുതല്‍ പോലിസ് സ്ഥലത്തെത്തുകയും പരിസരവാസികളുടെ സാന്നിധ്യത്തില്‍ വീട്
തുറന്ന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു .എന്നാല്‍ ഈ സമയത്ത് പ്രതികള്‍ പോലീസിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസിന്റ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആക്രമിച്ചു. അസഭ്യം പറഞ്ഞു എന്നിവകുപ്പുകളില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ റിമാന്റിലുള്ള പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!