കണ്ണൂരില്‍ ആശാരി പണിക്ക് പാപ്ലശേരി സ്വദേശിക്ക് സൂര്യാഘാതമേറ്റു.പാപ്ലശേരി ആലപ്പാട്ട് ഷിബുവിനാണ് സൂര്യാഘതമേറ്റത്.കൈയില്‍ പൊള്ളലേറ്റ് കുമളച്ച് വന്നതോടെയാണ് ഷിബു വയനാട്ടിലേക്ക് തിരിച്ച് പോന്നത്.തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം 23ന് ആണ് കണ്ണൂര്‍ വളപട്ടണം കാട്ടാമ്പള്ളില്‍ ആശാരി പണി എടുക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് സൂര്യാഘാതം ഏറ്റത് . കൈയില്‍ പൊള്ളലേറ്റ് കുമളച്ച് വന്നതോടെയാണ് ഷിബു വയനാട്ടിലേക്ക് തിരിച്ച് പോന്നത് തുടര്‍ന്ന് ബത്തേരിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടി .പരിശോധിച്ച ഡോക്ടര്‍ സൂര്യാഘാതത്തെ തുടര്‍ന്നാണ്കൈകള്‍ കുമളച്ചത് എന്ന് പറഞ്ഞതായി ഷിബു പറഞ്ഞു.വയനാട്ടില്‍ ഉള്ളതിനെക്കാള്‍ ചൂടാണ് കണ്ണുരില്‍ ഉള്ളതെന്നും ,ചൂടിന്റെ കാഠിന്യത്തില്‍ ആണ് തനിക്ക് ഇങ്ങനെ സംഭവിച്ചത് എന്നും വര്‍ഷങ്ങളായി കണ്ണൂരില്‍ ജോലി ചെയ്യുന്ന തനിക്ക് ഇത് ആദ്യത്തെ അനുഭവം ആണന്നും ,ചൂട് കുറഞ്ഞ ശേഷമേ ഇനി മടങ്ങുവെന്നും ഷിബു പറഞ്ഞു . വയനാട്ടില്‍ അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിച്ചുവെങ്കിലും ഇത് വരെ സൂര്യാംഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ് ആശ്വാസം പകരുന്നത് .