പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു .മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. ഗവര്‍ണ്ണറുടെ കടുത്ത അതൃപ്തിയെ തുടര്‍ന്ന് ഡോ.പി സി ശശീന്ദ്രന്‍ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.
പൂക്കോട് വെറ്റിനറി സര്‍വകലാശാലയുടെ ലോ ഓഫീസറില്‍ നിന്നും നിയമപദേശം തേടാതെ ആന്റി റാഗിംഗ് കമ്മിറ്റി നടപടി റദ്ദാക്കിയ വി സിക്കെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം തന്നെ രംഗത്ത് വന്നിരുന്നു. സിദ്ധാര്‍ത്ഥനെതിരായ ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ട് പങ്കാളികളാവുകയോ കുറ്റകൃത്യങ്ങള്‍ അധികൃതരില്‍ നിന്ന് മറച്ചുവെക്കുക ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആന്റി റാഗിംഗ് സ്‌കോഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി നടപടിയെടുത്തിരുന്നത്. നിയമോപദേശം തേടാതെയാണ് വിസിയുടെ നടപടി ഉണ്ടായിരുന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വീഡി സതീശന്‍ അടക്കം രംഗത്ത് എത്തിയതോടെ പ്രതിരോധത്തിലായ വീസി പിസി ശശീന്ദ്രന്‍ ഗവര്‍ണര്‍ക്ക് രാജി നല്‍കുകയായിരുന്നു. ശശീന്ദ്രന്റെ രാജിക്ക് ശേഷമാണ് ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല വിസിയായി നിയമിച്ചത് . മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനില്‍. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ വിസി പിന്‍വലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാര്‍ത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരില്‍ മുന്‍ വി സി ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണ്ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.