മാനന്തവാടി പ്രസ്സ്ക്ലബ്ബ് അനുശോചിച്ചു
മാനന്തവാടി: വയനാട് എം.പി.യും കോണ്‍ഗ്രസ്സ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ടുമായ എം.ഐ.ഷാനവാസ് എം.പി.യുടെ നിര്യാണത്തില്‍ മാനന്തവാടി പ്രസ്സ് ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. ഷാനവാസിന്റെ നിര്യാണം വയനാടിനെ സംബദ്ധിച്ച് തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് തലപ്പുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കിഴക്കേടം, വൈസ് പ്രസിഡണ്ട് കെ.എസ് സജയന്‍, ജോയിന്റ് സെക്രട്ടറി റെനീഷ് ആര്യപ്പിള്ളി, ട്രഷററര്‍ അരുണ്‍ വിന്‍സന്റ്, ലത്തീഫ് പടയന്‍, കെ.എം.ഷിനോജ്, അബ്ദുള്ള പള്ളിയാല്‍, അശോകന്‍ ഒഴക്കോടി, എ.ഷമീര്‍, സത്താര്‍ ആലാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.