വൈ.എം.സി.എ.വൈത്തിരി ട്രൈബല്‍ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ദേശീയ വൈഎംസിഎയുടെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈഎംസിഎ കേരള റീജിയന്റെ നോര്‍ത്ത് സോണിലുള്ള ഏഴ് ജില്ലകളില്‍ പള്‍സി ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു.നാഷണല്‍ എക്‌സിക്യൂട്ടീവംഗം വിനു തോമസ് മീനങ്ങാടി , വയനാട് സബ് റീജിയന്‍ ചെയര്‍മാന്‍ ടി.എം.ബിജുവിന് കൈമാറിക്കൊണ്ട് സോണ്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യ ലോക്ഡൗണിന്റെ സമയത്ത് കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്ക് വൈത്തിരി പഞ്ചായത്തിന്റെ സഹകരണത്തോടെ ഭക്ഷ്യധാന്യ കിറ്റുകളും,പച്ചക്കറി കിറ്റുകളും വിതരണം ചെയ്തതോടൊപ്പം ജില്ലാ ഭരണകൂടത്തിന് പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കുകയും ചെയ്തിരുന്നു.കോവിഡ് പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കായി അടുത്തഘട്ടത്തില്‍ ഭക്ഷ്യ കിറ്റുകളും മറ്റു പ്രതിരോധ സാമഗ്രികളും തുടര്‍ന്നും വിതരണം ചെയ്യുന്നതാണ്.വൈത്തിരി പ്രോജക്ട് ചെയര്‍മാന്‍ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു..പ്രോജക്ട് എക്‌സിക്യൂട്ടീവ് സെക്രട്ടറി എബ്രഹാം കുരുവിള,ഡോക്ടര്‍ മാത്യു ഒളശ്ശയില്‍,ഒ.എം.തോമസ്,ബെന്നി,
ടി.പി.ബേബി എന്നിവര്‍ പങ്കെടുത്തു.