വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു

0

വിവാഹ വാഗ്ദാനം നല്‍കി ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി തിരുനെല്ലിയില്‍ 33കാരനായ ആദിവാസി യുവാവ് അറസ്റ്റില്‍. തോല്‍പ്പെട്ടി അരണപാറ മല്ലികപാറ കോളനിയിലെ ദാസന്‍ (33)നെയാണ് തിരുനെല്ലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വിജയകുമാര്‍ അറസ്റ്റ് ചെയ്തത്.ഭാര്യയും മക്കളുമുള്ള ദാസന്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്ന വ്യാജേന യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.യുവതിയുടെ വീട്ടുകാര്‍ ദാസനെ പറ്റി അന്വേഷിച്ചപ്പോഴാണ് ഭാര്യയും മക്കളുമുള്ള വിവരം അറിയുന്നത് .ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ തിരുനെല്ലി സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
01:51