തസ്തികകള്‍ ഇല്ലാതാക്കി അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ റവന്യൂ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരുമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍. അധ്യാപകരുടെ ജോലി നഷ്ടപ്പെടുത്തുന്നതിനൊപ്പം കുട്ടികളുടെ പഠന നിലവാരം തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെയും വിദ്യാലയങ്ങളുടെ അന്താരാഷ്ട്ര നിലവാരത്തെയും കുറിച്ചു പറയുന്നര്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ നീക്കം നടത്തുന്നതു വൈരുദ്ധ്യമാണെന്നും, കെപിഎസ്ടിഎ കുറ്റപ്പെടുത്തി. റവന്യൂ ജില്ലാ പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എം.വി. രാജന്‍, സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ സുരേഷ്ബാബു വാളല്‍, പി.എസ്. ഗിരീഷ്‌കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ജി. ജോണ്‍സണ്‍, എം.എം. ഉലഹന്നാന്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ കെ.സി ഷേര്‍ളി, നേമി രാജന്‍, അബ്രഹാം കെ മാത്യു, പ്രദീപ് കുമാര്‍, ബിജു മാത്യൂ, ഷാജു ജോണ്‍, ജോസ് മാത്യു, എം.പി.സുനില്‍കുമാര്‍, ആല്‍ഫ്രഡ് ഫ്രെഡി, കെ.ജി.ബിജു, കെ.രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.