ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇടുക്കിയില്‍ നിന്നുളള സംഘം അമ്പലവയലിലെത്തി. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം സംരംഭകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിക്കായാണ് ഇവര്‍ കൃഷിവിജ്ഞാന കേന്ദ്രത്തിലെത്തിയത്.ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. ഇതിനൊപ്പം പാഷന്‍ഫ്രൂട്ട്, പേരക്ക, അവക്കാഡോ, പപ്പായ എന്നിവയുടെ മൂല്യവര്‍ധി ഉല്‍പ്പന്നങ്ങളെക്കുറിച്ചും അറിവുകള്‍ ശേഖരിച്ചു.
ഇരുപത് ദിവസം നീണ്ടു നില്‍ക്കുന്ന മേളയുടെ ഒരു ഘട്ടം മാത്രമാണ് വയനാട് സന്ദര്‍ശനം. ഇടുക്കി ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 36 പേരാണ് വയനാട്ടിലെത്തിയത്. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രമാണ് വിവിധ മേഖലകളില്‍ അഭിരുചിയുളള സംരംഭകരെ ഒരുമിച്ച് ചേര്‍ത്തത്. ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. ഇതിനൊപ്പം പാഷന്‍ഫ്രൂട്ട്, പേരക്ക, അവക്കാഡോ, പപ്പായ എന്നിവയുടെ മൂല്യവര്‍ധി ഉല്‍പ്പന്നങ്ങളെക്കുറിച്ചും അറിവുകള്‍ ശേഖരിച്ചു.മൂല്യവര്‍ധിത ഉല്‍പ്പാദനത്തിനുളള യന്ത്രങ്ങള്‍ ഏറ്റവുമധികമുളള കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനമാണ് കൃഷി വിജ്ഞാന കേന്ദ്രം. അതിനാല്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം മനസിലാക്കാന്‍ ഇവര്‍ക്ക് സാധിച്ചു